Posted By Surya Staff Editor Posted On

പ്ലസ് വൺ സ്പോർട്സ് ക്വോട്ട പ്രവേശനം

കൽപറ്റ: പ്ലസ് വൺ സ്പോർട്സ് ക്വോട്ട പ്രവേശനത്തിന് ആദ്യഘട്ട അലോട്മെന്റ് ലഭിക്കാത്തവർക്ക് നാളെ മുതൽ 4ന് വൈകിട്ട് 5 വരെ അപേക്ഷിക്കാം. ആദ്യഘട്ടത്തിൽ സ്കോർ കാർഡ് നേടിയ ശേഷം സ്പോർട്സ് ക്വോട്ട പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ നൽകാത്തവർക്കും സപ്ലിമെന്ററി ഘട്ടത്തിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വിദ്യാഭ്യാസ വകുപ്പിന്റെ ഏകജാലക സംവിധാനത്തിലൂളള സ്പോർട്സ് അച്ചീവ്മെന്റ് റജിസ്ട്രേഷൻ വഴി അപേക്ഷ നൽകിയതിന്റെ പ്രിന്റ്ഔട്ടും നിരീക്ഷകൻ ഒപ്പുവച്ച ഒറിജിനൽ സർട്ടിഫിക്കറ്റിന്റെ സ്കാൻ ചെയ്ത പകർപ്പും സ്വന്തം ഇമെയിൽ ഐഡിയിൽ നിന്ന് ജില്ലാ സ്പോർട്സ് കൗൺസിലിന്റെ  sportscouncilwyd@gmail.com എന്ന മെയിൽ ഐഡിയിൽ അയയ്ക്കണം.  ഏപ്രിൽ 1 മുതൽ 2023 മാർച്ച് 31 വരെ നടന്ന മത്സരങ്ങളുടെ സർട്ടിഫിക്കറ്റ് മാത്രമേ പ്രവേശനത്തിനു പരിഗണിക്കൂ.  04936 202658

Comments (0)

Leave a Reply