Posted By Surya Staff Editor Posted On

എ ഫോർ ആധാറിന്റെ അവസാനഘട്ട ക്യാംപിൽ 878 കുട്ടികൾക്ക് ആധാർ ലഭിച്ചു

കൽപറ്റ: വയനാട് ജില്ലയിലെ 5 വയസ്സ് വരെയുള്ള എല്ലാ കുട്ടികൾക്കും ആധാർ കാർഡ് എന്ന ലക്ഷ്യത്തോടെ നടത്തുന്ന എ ഫോർ ആധാറിന്റെ അവസാനഘട്ട ക്യാംപിൽ 878 കുട്ടികൾക്ക് ആധാർ ലഭിച്ചു. ജില്ലാ ഭരണകൂടം, അക്ഷയ കേന്ദ്രങ്ങൾ, വനിതാ ശിശുവികസന വകുപ്പ് എന്നിവ ചേർന്നു ജില്ലയിലെ തിരഞ്ഞെടുത്ത 34 അക്ഷയ കേന്ദ്രങ്ങളിലൂടെയും അങ്കണവാടികളിലുമാണ് ക്യാംപ് സംഘടിപ്പിച്ചത്. ഇനിയും കുട്ടികളുടെ ആധാർ എൻറോൾമെന്റ് നടത്താനുണ്ടെങ്കിൽ അടുത്തുള്ള അക്ഷയ കേന്ദ്രം സന്ദർശിച്ച് 15നു മുൻപു എൻറോൾമെന്റ് പൂർത്തിയാക്കണം. 

അതത് തദ്ദേശ സ്ഥാപനങ്ങൾ, ട്രൈബൽ വകുപ്പ്, വനിതാ ശിശുവികസന വകുപ്പ്, പൊലീസ് എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് ക്യാംപ് നടത്തുന്നത്. കലക്ടർ രേണുരാജ് കൽപറ്റ അക്ഷയ സെന്ററിലെ ക്യാംപ് സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി.

Comments (0)

Leave a Reply