Posted By Surya Staff Editor Posted On

തിരുനെല്ലി ദേവസ്വത്തില്‍ നിന്ന് വിരമിച്ചകെ.സി സദാനന്ദന് യാത്രയയപ്പ് നല്‍കി

തിരുനെല്ലി: തിരുനെല്ലി ദേവസ്വത്തില്‍ നിന്ന് വിരമിച്ച എക്‌സിക്യുട്ടീവ് ഓഫീസര്‍ കെ.സി. സദാനന്ദന് യാത്രയയപ്പ് നല്‍കി. യാത്രയയപ്പ് സമ്മേളനം മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം കെ. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. തിരുനെല്ലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.വി. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ദേവസ്വം ട്രസ്റ്റി പി.ബി. കേശവദാസ് മുഖ്യാതിഥിയായിരുന്നു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റും ദേവസ്വം ട്രസ്റ്റിയും ചേര്‍ന്ന് കെ.സി. സദാനന്ദന് ഉപഹാരം കൈമാറി.

Comments (0)

Leave a Reply