Posted By Surya Staff Editor Posted On

മഡ് ഫെസ്റ്റ് നാളെ  ആരംഭിക്കും

കൽപറ്റ: സംസ്ഥാന ടൂറിസം വകുപ്പ്, ജില്ലാ സ്പോർട്സ് കൗൺസിൽ, മഡ്ഡി ബൂട്ട്സ് വെക്കേഷൻസ് എന്നിവരുടെ സഹകരണത്തോടെ ജില്ലാടൂറിസം പ്രമോഷൻ കൗൺസിൽ സംഘടിപ്പിക്കുന്ന മഡ് ഫെസ്റ്റ് നാളെ  മുതൽ 13 വരെ 3 താലൂക്കുകളിലെ വിവിധ കേന്ദ്രങ്ങളിലായി നടക്കും.മഡ് ഫുട്ബോൾ (താലൂക്ക്തലം/ സംസ്ഥാന തലം), മഡ് വടംവലി (ജില്ലാതലം), കയാക്കിങ് (സംസ്ഥാനതലം), അമ്പൈയ്ത്ത്, മൺസൂൺ ട്രക്കിങ് എന്നീ മത്സരങ്ങൾ ഫെസ്റ്റിന്റെ ഭാഗമായി നടത്തും. മാനന്തവാടി താലൂക്ക്തല മഡ് ഫുട്ബോൾ മത്സരം നാളെ വളളിയൂർക്കാവിൽ നടക്കും. 

ബത്തേരി താലൂക്ക്തല മത്സരം 6നു പൂളവയൽ സപ്ത റിസോർട്ട് പരിസരത്തും വൈത്തിരി താലൂക്ക്തല മത്സരം 7നു കാക്കവയൽ നഴ്സറി പരിസരത്തും നടക്കും. 8നു കാക്കവയലിൽ ജില്ലയിലെ വിവിധ വകുപ്പുകൾ, മാധ്യമ പ്രവർത്തകർ, ടൂറിസം രംഗത്തെ വിവിധ സംഘടനകൾ എന്നിവർക്കായി മഡ് ഫുട്ബോൾ മത്സരം സംഘടിപ്പിക്കും. 9446 072134. 

Comments (0)

Leave a Reply