
പൊതുജനങ്ങൾക്കായി റീൽസ് മത്സരം
വയനാട് മഡ് ഫെസ്റ്റിനോടനുബന്ധിച്ച് ഡിടിപിസിയും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും ചേർന്ന് പൊതുജനങ്ങൾക്കായി റീൽസ് മത്സരം നടത്തുന്നു. മഡ് ഫെസ്റ്റ് ആണ് തീം. നാളെ മുതൽ 15 വരെ ഒരു മിനിറ്റിൽ കൂടാത്ത റീൽസ് നിർമിച്ച് ഡിടിപിസിയുടെ ഇൻസ്റ്റഗ്രാം പേജ് ടാഗ് ചെയ്ത് പോസ്റ്റ് ചെയ്യണം.
വിഷയാധിഷ്ഠിതവും സർഗാത്മകവുമായ മൗലിക സൃഷ്ടികളാണ് മത്സരത്തിന് പരിഗണിക്കുക. ഏറ്റവും കൂടുതൽ ലൈക്ക്, വിഡിയോയുടെ വ്യത്യസ്തത, ആകർഷണീയത തുടങ്ങിയവ പരിഗണിച്ചായിരിക്കും വിജയികളെ തിരഞ്ഞെടുക്കുക. വിജയികൾക്ക് കാഷ് അവാർഡുകൾ ലഭിക്കും. മൊബൈൽ ഫോൺ, ക്യാമറ, ഡ്രോൺ തുടങ്ങിയവ ഉപയോഗിച്ച് റീൽസ് ചിത്രീകരിക്കാം. 8281 743983.
Comments (0)