Posted By Surya Staff Editor Posted On

സംസ്ഥാന കര്‍ഷക അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

കല്‍പ്പറ്റ: കര്‍ഷക അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കാര്‍ഷിക മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന കൃഷിഭവന് പുതുതായി ഏര്‍പ്പെടുത്തിയ വി.വി സ്മാരക പുരസ്‌ക്കാരത്തിന് ഇപ്പോൾ മുതൽ അപേക്ഷിക്കാം. 5 ലക്ഷം രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റുമാണ് പുരസ്‌കാരം.

കേരളത്തിലെ സ്ഥിര താമസക്കാരായവര്‍ കൃഷിയിടത്തിന്റെ ഫോട്ടോകള്‍, കൃഷിയുടെ വിവിധ ഘട്ടങ്ങള്‍ ചിത്രീകരിച്ച സി.ഡി, മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ മറ്റ് അനുബന്ധ രേഖകള്‍ സഹിതം ജൂലൈ 7 നകം കൃഷിഭവന്‍ മുഖേന അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ഫോറത്തിനും വിവരങ്ങള്‍ക്കുമായി www.karshikakeralam.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടുകയോ ചെയ്യണം. ഫോണ്‍: 04936 202506.

പൊതു വിഭാഗത്തില്‍ 32, സംസ്ഥാനതലത്തില്‍ മികച്ച വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ നടത്തിയ കൃഷി ഉദ്യോഗസ്ഥര്‍ക്ക് 3, പച്ചക്കറി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 6, ജൈവ കൃഷി സംസ്ഥാനതല പുരസ്‌ക്കാരം 1 എന്നിങ്ങനെ 42 പുരസ്‌ക്കാരമാണ് കൃഷി വകുപ്പ് നല്‍കുന്നത്. കൃഷിഭവനുകള്‍ക്കും പഞ്ചായത്തുകള്‍ക്കും മികച്ച കര്‍ഷകരെ അവാര്‍ഡിനായി നാമനിര്‍ദേശം ചെയ്യാം.

Comments (0)

Leave a Reply