
വയനാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്:: മിനി തൊഴില്‍ മേള
കല്‍പ്പറ്റ: വയനാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സചേഞ്ചിന്റെയും മാനന്തവാടി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ മാനന്തവാടി ന്യൂമാന്‍സ് കോളേജില്‍ ജൂലൈ 29 ന് മിനി തൊഴില്‍ മേള നടക്കും. ജില്ലയിലെയും ജില്ലക്ക് പുറത്ത് നിന്നുമുള്ള പ്രമുഖ ഉദ്യോഗദായകരും തൊഴില്‍ മേളയില്‍ പങ്കെടുക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് www.ncs.gov.in എന്ന പോര്‍ട്ടലില്‍ പേര് രജിസ്റ്റര്‍ ചെയ്ത് തൊഴില്‍മേളയില്‍ പങ്കെടുക്കാം. ഫോണ്‍: 04936 202534, 04935 246222.
Comments (0)