Posted By Surya Staff Editor Posted On

അടുത്ത മൂന്ന് ദിവസം അതിശക്തമായ മഴ:ജനം ജാഗ്രത പാലിക്കുക

വയനാട് ജില്ലയിൽ വരുന്ന 3 ദിവസങ്ങളിൽ അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. ഓറഞ്ച് അലർട്ട് മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നു ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള ദുരന്ത സാധ്യതയുള്ളതിനാൽ മലയോര മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും, ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണമെന്നും കലക്ടർ  രേണു രാജ് അറിയിച്ചു.മലയോര മേഖലകളിലേയ്ക്കുള്ള രാത്രിയാത്ര പരമാവധി ഒഴിവാക്കണം.

പൊതുസ്ഥലത്ത് അപകട ഭീഷണിയിലുള്ള മരങ്ങൾ/ ശിഖരങ്ങൾ ഉള്ളതായി ശ്രദ്ധയിൽപ്പെട്ടാൽ ഇക്കാര്യം ബന്ധപ്പെട്ട വകുപ്പിനെ/ തദ്ദേശ ഭരണ സ്ഥാപനങ്ങളെ അറിയിക്കണം. ‌റിസോർട്ട്/ ഹോംസ്റ്റേ ഉടമകൾ ഇവിടങ്ങളിൽ താമസിക്കുന്ന വിനോദ സഞ്ചാരികൾക്ക് ജാഗ്രത മുന്നറിയിപ്പ് നൽകി ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Comments (0)

Leave a Reply