
വയനാട്: നീറ്റ്/കീം പരീക്ഷാ പരിശീലനത്തിനു അപേക്ഷ ക്ഷണിച്ചു
കൽപറ്റ: പട്ടിക വർഗ വികസന വകുപ്പ് നടപ്പിലാക്കുന്ന മെഡിക്കൽ, എൻജിനീയറിങ് പ്രവേശന പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 2024 ലെ നീറ്റ്, എൻജിനീയറിങ് പരീക്ഷകൾ എഴുതുവാൻ ആഗ്രഹിക്കുന്ന പട്ടിക വർഗ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. 2023 ലെ പ്ലസ് ടു സയൻസ്, കണക്ക് വിഷയമെടുത്ത് വിജയിച്ച പട്ടികവർഗ വിദ്യാർഥികളിൽ നിന്നും പ്ലസ്ടു കോഴ്‌സുകൾക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.
താൽപര്യമുള്ളവർ പേര്, മേൽവിലാസം, ഫോൺ നമ്പർ, പരിശീലനം ക്രമീകരിക്കുന്ന സ്ഥലത്ത് താമസിച്ച് പരിശീലനത്തിൽ പങ്കെടുക്കുന്നതിനുളള സമ്മതപത്രം എന്നിവ വെള്ളക്കടലാസിൽ രേഖപ്പെടുത്തി രക്ഷിതാവിന്റെ സമ്മതപത്രം, പ്ലസ് ടു പരീക്ഷയുടെ സർട്ടിഫിക്കറ്റ്, ജാതി, വരുമാന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം 7 ന് അകം കൽപറ്റ ഐടിഡിപി പ്രോജക്ട് ഓഫിസിൽ ലഭ്യമാക്കണം. 04936 202232, 9496070333.
Comments (0)