
പനമരത്ത് കിണര്‍ ഇടിഞ്ഞ് താഴ്ന്നു
പനമരം: വയനാട് ജില്ലയിൽ മഴക്കെടുതിയിൽ നിരവധി സ്ഥലങ്ങളിലാണ് അപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പനമരം നീരട്ടാടിയില്‍ കിണര്‍ ഇടിഞ്ഞ് താഴ്ന്നു. മഠത്തില്‍ വളപ്പില്‍ സഫീറ മുഹമ്മദ് കുട്ടിയുടെ വീട്ടുവളപ്പിലെ ഏഴ് മീറ്ററോളം താഴ്ചയുള്ള റിംഗിട്ട കിണറാണ് ഇടിഞ്ഞ് താഴ്ന്നത്.
വീടിന് മുന്‍വശത്തുകൂടെ പോകുന്ന
പൊതുമരാമത്ത് റോഡിന്റെ നിര്‍മാണ ഘട്ടത്തില്‍ സംരക്ഷണ ഭിത്തി നിര്‍മ്മിക്കാത്തതുമൂലം റോഡില്‍ നിന്നും ശക്തമായി ഒലിച്ചു വരുന്ന വെള്ളം കിണറിന്റെ പരിസരത്തുകൂടിയാണ് പോകുന്നതെന്നും, അതുകൊണ്ടാവാം കിണര്‍ ഇടിഞ്ഞതെന്നും വീട്ടുകാര്‍ അഭിപ്രായപ്പെട്ടു.
Comments (0)