Posted By Surya Staff Editor Posted On

ജില്ലയിൽ കൂടുതൽ മഴ ബാണാസുര മേഖലയിൽ; കുറവ് കാട്ടിക്കുളത്ത്


കൽപറ്റ: ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ്‌ലൈഫ് ബയോളജി പുറത്തുവിട്ട കണക്കുകൾ പ്രകാരം, കഴിഞ്ഞ 24 മണിക്കൂറിനിടെ (4ന് രാവിലെ 8.30 മുതൽ ഇന്നലെ രാവിലെ 8.30 വരെ) ജില്ലയിൽ ശരാശരി 65 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ച 133 മഴമാപിനികളിൽ നിന്നായി ശേഖരിച്ച കണക്കുകളാണിത്. ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് ബാണാസുര കൺട്രോൾ ഷാഫ്റ്റിലാണ്–195 മില്ലിമീറ്റർ. കുറവ് മഴ രേഖപ്പെടുത്തിയത് കാട്ടിക്കുളം മേഖലയിലാണ്– 9 മില്ലിമീറ്റർ. പടിഞ്ഞാറത്തറ പുതുശ്ശേരിയിൽ 193 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. കു‍ഞ്ഞോത്തു 191, വാളാംതോട് മട്ടിലയത്തു 177.6 മില്ലീമീറ്റർ മഴയും രേഖപ്പെടുത്തി.


Comments (0)

Leave a Reply