
പനമരം പൂതാടി പഞ്ചായത്തിൽ കാട്ടാനശല്യം രൂക്ഷം
പനമരം: വയനാട്ടിലെ വിവിധ മേഖലകളിൽ കാട്ടാന ശല്യം രൂക്ഷം ആയിരിക്കുകയാണ്. മഴ. പൂതാടി പഞ്ചായത്തിലെ മണൽവയൽ, നെയ്ക്കുപ്പ, കക്കോടൻ ബ്ലോക്ക് എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാന ഇറങ്ങി വ്യാപക നാശനഷ്ടം ഉണ്ടാക്കി.
കാട്ടാനശല്യം രൂക്ഷമായ ഇവിടെ പൂതാടി പഞ്ചായത്ത് ജനജാഗ്രത സമിതിയും വനംവകുപ്പും നെയ്ക്കുപ്പ വനസംരക്ഷണ സമിതിയും ചേർന്ന് പുനഃസ്ഥാപിച്ച വൈദ്യുത വേലി വീണ്ടും തകർത്താണ് കാട്ടാനകൾ കൃഷിയിടത്തിലേക്ക് ഇറങ്ങിയത്. കാട്ടാന സ്ഥിരമായി ഇറങ്ങുന്ന ഇവിടെ ശാശ്വതമായ രീതിയിലുള്ള പ്രതിരോധ സംവിധാനം ഒരുക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)