Posted By Surya Staff Editor Posted On

കനത്ത മഴയില്‍ വയനാട് എഞ്ചിനീയറിംഗ് കോളേജ് ക്യാമ്പസിലെ മണ്ണിടിഞ്ഞു

തലപ്പുഴ: കനത്ത മഴയില്‍ വയനാട് എഞ്ചിനീയറിംഗ് കോളേജ് ക്യാമ്പസിലെ സ്റ്റാഫ് കോട്ടേഴ്സിനെ സമീപം മണ്ണിടിഞ്ഞു. കോളേജ് ഗ്രൗണ്ടില്‍ നിന്നും സ്റ്റാഫ് കോര്‍ട്ടേഴ്‌സിലേക്ക് പോകുന്ന വഴിയിലെ സംരക്ഷണ ഭിത്തി ഉള്‍പ്പെടുന്ന മണ്‍തിട്ടയാണ് ഭാഗികമായി ഇടിഞ്ഞു വീണത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. സ്റ്റാഫ് കോര്‍ട്ടേഴ്സ് ഭാഗമായതിനാല്‍ ഈ ഭാഗത്ത് വിദ്യാര്‍ത്ഥികള്‍ എത്തിപ്പെടാറില്ല.

വയനാട്ടിൽ ഇപ്പോൾ കനത്ത മഴ തുടരുന്ന സാഹചര്യമാണ് ഉള്ളത്. പലയിടങ്ങളിലും റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. മലയോര മേഖലകളിൽ ജനങ്ങൾ  ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ക്യാമ്പസ്സില്‍ 2018 ലും മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട് .

Comments (0)

Leave a Reply