
തോരാത്ത പെരുമഴക്കാലം: കബനി നദിയിലേക്കുള്ള നീരൊഴുക്ക് ശക്തമായി
പുൽപള്ളി: വയനാട് ജില്ലയിൽ മഴ തോരാതെ പെയ്യുകയാണ്. പലയിടങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. മഴ ശക്തമായതോടെ പ്രധാന നദിയായ കബനിയിലേക്കുള്ള നീരൊഴുക്ക് ശക്തമായി. കാവേരി തടത്തിൽ ഏറ്റവും കൂടുതൽ മഴയുള്ളത് കബനിയുടെ വൃഷ്ടി പ്രദേശങ്ങളിലാണ്. ഈ സീസണിലാദ്യമായി ഇന്നലെ 10,781 ക്യൂസെക് ജലം ബീച്ചനഹള്ളി അണക്കെട്ടിൽ ഒഴുകിയെത്തി. ഇക്കൊല്ലം ആദ്യമായി ഒരു ടിഎംസി ജലമെത്തിയതും ഇന്നലെയായിരുന്നു. വയനാട്ടിലെ മഴയുടെ മുഖ്യപങ്കും കബനിയിലാണെത്തുക.
കബനിയിൽ ഉയർന്നു നിന്ന പാറക്കെട്ടുകളെല്ലാം വെള്ളത്തിൽ മുങ്ങി. പുഴയിൽ നിന്നു കൈത്തോടുകളിലേക്കും വെള്ളം കയറുന്നു. കാലവർഷം ദുർബലമായതിനെ തുടർന്ന് കബനി തടത്തിൽ ജലക്ഷാമം കടുത്തിരുന്നു. കൃഷിക്കും നേരിയ അളവിലാണ് വെള്ളം നൽകിയത്. കുഴൽക്കിണറുകളിലും വെള്ളമില്ലാത്ത അവസ്ഥയെത്തിയതോടെ വൻതോതിൽ കൃഷിനാശവും ഈ പ്രദേശങ്ങളിലുണ്ടായി
Comments (0)