Posted By Surya Staff Editor Posted On

കാലവർഷ മുന്നൊരുക്കം: മാനന്തവാടി നഗരസഭ കണ്‍ട്രോള്‍ റൂം തുറന്നു.

മാനന്തവാടി: കേരളത്തിൽ മഴ ശക്തിയാർജിക്കുന്നതിന്റെ ഭാഗമായി മാനന്തവാടി നഗരസഭയിൽ കണ്‍ട്രോള്‍ റൂം തുറന്നു. നഗരസഭാ പരിധിയിലുള്ള വിവിധ ഡിപ്പാര്‍ട്ട്‌മെന്റിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്ത ശേഷമാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചത്.

കണ്‍ട്രോള്‍ റൂം ഫോണ്‍ നമ്പര്‍ 04935240253. സംയുക്ത യോഗം ചയര്‍പേഴ്‌സണ്‍ സി കെ രത്‌നവല്ലി യോഗം ഉദ്ഘാടനം ചെയ്തു. നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!

https://chat.whatsapp.com/EbmR0YZAAYCCcthOZ5xzCp

Comments (0)

Leave a Reply