Posted By Surya Staff Editor Posted On

വെള്ളമുണ്ട തരുവണയിൽ എംഡിഎംഎ യുമായി രണ്ട് പേര്‍ പിടിയില്‍

വയനാട് ജില്ലയിലെ തരുവണയിൽ മയക്കുമരുന്നുമായി രണ്ടുപേർ അറസ്റ്റിലായി. വെള്ളമുണ്ട പോലീസ് സ്റ്റേഷന്‍ പരിധിയിലെ തരുവണയില്‍ സംശയാസ്പദമായി കണ്ട കാര്‍ പരിശോധിച്ചതിനെ തുടര്‍ന്നാണ് മാരക മയക്കുമരുന്നായ എംഡിഎംഎ യുമായി രണ്ട് പേരെ വെള്ളമുണ്ട എസ്.ഐ ടി.രാജീവ് കുമാറും സംഘവും അറസ്റ്റ് ചെയ്തു. തരുവണ വലിയ പറമ്പത്ത് അബ്ദുല്‍ സലാം (33), കാണിയാമ്പറ്റ കുടുക്കന്‍ വീട്ടില്‍ കെ.എം ഷാനിര്‍(30) എന്നിവരാണ് അറസ്റ്റില്‍ ആയത്.

Comments (0)

Leave a Reply