Posted By Surya Staff Editor Posted On

വാഴ നട്ട് പ്രതിഷേധമറിയച്ച് എസ്എഫ്ഐ

ബത്തേരി: എസ്എഫ് ഐ വാഴ നട്ട് പ്രതിഷേധിച്ചു. ബത്തേരി സെന്റ് മേരീസ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ബസ് സ്റ്റോപ്പ് പൊളിച്ചുമാറ്റി ബദല്‍ സംവിധാനം എന്ന പേരില്‍ ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് മേല്‍ക്കൂര നിര്‍മിച്ചതിനെതിരെയാണ് എസ് എഫ് ഐ സെന്‍മേരിസ് കോളേജ് വിദ്യാര്‍ത്ഥികള്‍ വാഴനട്ട് പ്രതിഷേധിച്ചത്.

ഒരു മാസം മുന്‍പ് പൊളിച്ച് മാറ്റിയ ബസ് സ്റ്റോപ്പിന് പകരമായി വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതമായി നില്‍ക്കാന്‍ മറ്റൊരു സംവിധാനം ഇല്ല. സുരക്ഷിതമായ ബദല്‍ സംവിധാനം വേണമെന്ന് എസ്എഫ്‌ഐ ആവശ്യപ്പെട്ടെങ്കിലും കോളേജ് മാനേജ്‌മെന്റിന് വേണ്ട രീതിയില്‍ ഇടപെടുന്നില്ല. ഈ സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയിലായത്.

Comments (0)

Leave a Reply