
പകർച്ചവ്യാധി പ്രതിരോധത്തിനായി ജില്ലയിൽ ആഴ്ച്ചയിൽ മൂന്ന് ദിവസം ഡ്രൈ ഡേ ആചരിക്കും
കൽപ്പറ്റ: വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഡ്രൈഡേ ആചരണം ഊർജ്ജിതപ്പെടുത്താൻ തീരുമാനം. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇത് നടപ്പാക്കുന്നത്. ടി. സിദ്ദിഖ് എംഎൽഎയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് മിനി കോണ്‍ഫറൻസ് ഹാളിൽ ചേർന്ന പകർച്ചവ്യാധി പ്രതിരോധ യോഗത്തിലാണ് തീരുമാനം.
വെള്ളിയാഴ്ച സ്കൂളുകൾ, ശനിയാഴ്ച ഓഫീസുകൾ, ഞായറാഴ്ച വീടുകൾ എന്നിങ്ങനെയാണ് ഡ്രൈ ഡേ ആചരിക്കേണ്ടത്. ഡെങ്കിപ്പനി വ്യാപനം തടയാൻ കൊതുകിന്റെ ഉറവിട നശീകരണം അടിയന്തരമായി നടത്തണം. ശുചീകരണം ഫലപ്രദമാണെന്ന് തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പാക്കണമെന്നും തീരുമാനിച്ചു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!
https://chat.whatsapp.com/EbmR0YZAAYCCcthOZ5xzCp
ആരോഗ്യ വകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ഐടിഡിപി എന്നിവർ സഹകരിച്ച് ജില്ലയിലെ കോളനികളിൽ ക്ലോറിനേഷൻ പ്രവർത്തനങ്ങൾ നടത്തും. കൊതുകിന്റെ ഉറവിട നശീകരണത്തിനുള്ള മാർഗങ്ങളും സ്വീകരിക്കും.
Comments (0)