Posted By Surya Staff Editor Posted On

ശക്തമായ കാറ്റിൽ  മരം കടപുഴകി വീണ് 3 വീടുകൾക്ക് നാശം

ശക്തമായ കാറ്റിൽ പൊളന്ന കോളനിയിലേക്ക് മരം കടപുഴകി വീണു 3 വീടുകൾ തകർന്നു. വനമധ്യത്തിലെ കോളനിക്കു സമീപത്തെ 5 മരങ്ങൾ അപകട ഭീഷണിയുയർത്തുന്നുവെന്ന് കോളനിക്കാർ വനംവകുപ്പിന് പരാതി നൽകിയിരുന്നു. വേരുകൾ ദ്രവിച്ചു നിന്ന മരുത് മരമാണ് കടപുഴകിയത്.

കോളനിയിലേക്കുണ്ടായിരുന്ന വൈദ്യുതി ലൈനും തകർന്നു. നാട്ടുകാർ ചേർന്ന് മരങ്ങൾ വെട്ടിമാറ്റി. വനം, റവന്യു ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. വനമേഖലയിൽ പലയിടത്തും വീടുകൾക്ക് ഭീഷണിയായ മരങ്ങളുണ്ട്. പൊതുസ്ഥലത്ത് അപകടമുണ്ടാക്കുന്ന മരങ്ങൾ മുറിച്ചുമാറ്റാൻ ജില്ലാ ദുരന്തനിവാരണ സമിതി നേരത്തെ നിർദേശം നൽകിയിരുന്നു. എന്നാൽ വനത്തിലെ മരങ്ങൾ മുറിക്കാൻ അനുമതി ലഭിച്ചിട്ടില്ല.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!

https://chat.whatsapp.com/EbmR0YZAAYCCcthOZ5xzCp


Comments (0)

Leave a Reply