Posted By Surya Staff Editor Posted On

കാലവർഷം കവർന്നെടുത്തത് : 27 വീടുകള്‍ തകര്‍ന്നു,9.4 ഹെക്ടര്‍ കൃഷിഭൂമിക്ക് നാശം

കല്‍പ്പറ്റ: വയനാട് ജില്ലയിൽ മഴ തുടരുകയാണ്. ഇന്നും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം ജില്ലയിൽ കാലവര്‍ഷത്തില്‍ 27 വീടുകള്‍ക്ക് ഭാഗികമായ നാശമുണ്ടായി. പ്രാഥമിക കണക്കെടുപ്പില്‍ 9.4 ഹെക്ടര്‍ സ്ഥലത്തെ കൃഷിനാശവുമുണ്ടായി.

നൂല്‍പ്പുഴ വില്ലേജിലെ പുഴങ്കുനി കോളനിയില്‍ നിന്നും 9 കുടുംബങ്ങളിലെ 26 പേര്‍ കല്ലൂര്‍ ജി.എച്ച്.എസ്സിലെ ദുരിതാശ്വാസ ക്യാമ്പില്‍ തുടരുന്നുണ്ട്. മുത്തങ്ങ ചുണ്ടക്കുനി പണിയ കോളനിയിലെ 8 കുടുംബത്തിലെ 26 പേരെ അടുത്തുള്ള ആലത്തൂര്‍ അങ്കണവാടിയിലേക്ക് മാറ്റി പാര്‍പ്പിച്ചെങ്കിലും പ്രദേശത്ത് മഴ ശക്തി കുറഞ്ഞതിനാല്‍ വീടുകളിലേക്ക് തിരികെ അയച്ചു. മലയോര അപകട സാധ്യത നിലനിൽക്കുന്നതിനാൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!

https://chat.whatsapp.com/EbmR0YZAAYCCcthOZ5xzCp

Comments (0)

Leave a Reply