
വെള്ളമുണ്ടയിൽ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസിൽയുവാവ് അറസ്റ്റില്‍
വെള്ളമുണ്ട: വയനാട് വെള്ളമുണ്ടയിൽ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി ഉപദ്രവിച്ചതായി പരാതി. ഈ പരാതിയില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം, ചെറുവായൂര്‍ മാട്ടുപുറത്ത് വീട്ടില്‍ ഷൈജു(37)വിനെയാണ് വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ 2023 ജൂണില്‍ വിവിധ ലോഡ്ജുകളില്‍ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിക്കുകയും, സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തു വില്‍ക്കുകയും ചെയ്തുവെന്ന സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!
https://chat.whatsapp.com/EbmR0YZAAYCCcthOZ5xzCp
Comments (0)