
ചക്കയ്ക്കൊരു കഥയുണ്ടത്രേ പറയാൻ:ചക്ക മഹോല്‍ത്സവം ജൂലൈ 10,11,12 തീയ്യതികളില്‍
മാനന്തവാടി: ആര്‍.കെ.ഐ. ഇ.ഡി.പി പദ്ധതിയുടെ ഭാഗമായി മാനന്തവാടി ബ്ലോക്ക് ബി.എന്‍.എസ്.ഇ.പി കമ്മറ്റിയുടെയും സാധിക എം.ഇ.സി ഗ്രൂപ്പിന്റെയും സഹകരണത്തോടെ ചക്ക മഹോല്‍ത്സവം സംഘടിപ്പിക്കുന്നു. കുടുംബശ്രീ വയനാട് ജില്ലാമിഷന്റെ ആഭിമുഖ്യത്തിലാണ് പരിപാടി.
ജൂലൈ 10,11,12 തീയ്യതികളിലാണ് പരിപാടി നടക്കുന്നത്. ചക്കയുടെ ബിരിയാണി, ചപ്പാത്തി, പൂരി, പായസം, സമൂസ, കട്‌ലറ്റ്, ജാം, അലുവ, കഞ്ഞി, തുടങ്ങിയ അന്‍പതോളം വിഭവങ്ങളാണ് മേളയില്‍ ഉണ്ടാവുക. മാനന്തവാടി തലശ്ശേരി റോഡിലെ വനിത റെഡിമെയ്ഡിന് സമീപത്ത് വെച്ചാണ് മേള നടക്കുക.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!
https://chat.whatsapp.com/EbmR0YZAAYCCcthOZ5xzCp
Comments (0)