
കനത്ത മഴയിൽ റോഡ് തകർന്നു
മാനന്തവാടി: കനത്ത മഴയിൽ റോഡ് തകർന്നു. മാനന്തവാടി നഗരസഭയിലെയും തവിഞ്ഞാൽ പഞ്ചായത്തിലെയും ഗ്രാമീണ പ്രദേശങ്ങളെ ബന്ധിപ്പിച്ച് വിമല നഗർ, കുളത്താട, വാളാട് എച്ച്എസ് വഴി പേരിയ 36ൽ എത്തുന്ന റോഡ് തകർന്നു.
കുളത്താടയിൽ നിന്നും വാളാടേക്ക് പുഴയരികിലൂടെ പോകുന്ന റോഡാണ് തകർന്നത്. പുലിക്കാട്ട് കടവ് പാലത്തിനു സമീപത്ത് ഇന്റർലോക്ക് ചെയ്ത ഭാഗമാണ് പുഴയിലേക്ക് ഇടിഞ്ഞു താഴ്ന്നത്. അപകട സാധ്യത മുൻനിർത്തി റോഡിന്റെ ഈ ഭാഗത്ത് ഗതാഗതം നിരോധിച്ചിട്ടുണ്ട്. കെഎസ്ടിപിയുടെ മേൽനോട്ടത്തിൽ ഊരാളുങ്കൽ സൊസൈറ്റിയാണ് റോഡ് നിർമാണം നടത്തിയത്.
പൊതുമരാമത്ത് വകുപ്പിന്റെ റീബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി ഭൂരിഭാഗവും നിർമാണം പൂർത്തിയാക്കിയ റോഡാണിത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!
https://chat.whatsapp.com/EbmR0YZAAYCCcthOZ5xzCp
Comments (0)