
മാനന്തവാടി: ഈ റോഡുകളിലൂടെയുള്ള ഗതാഗതം നിരോധിച്ചു
മാനന്തവാടി: മാനന്തവാടി തവിഞ്ഞാലിലെ പുലിക്കാട്ടുകടവ് പാലം മുതല്‍ മുടപ്പിനാല്‍ കടവ് പാലം വരെ ഉള്ള ഭാഗത്തു വാഹന ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി യുഎല്‍സിസിഎസ് അധികൃതര്‍ അറിയിച്ചു.
മാനന്തവാടി താലൂക്കിലെ തവിഞ്ഞാല്‍-പേരിയ റോഡില്‍, മണ്ണിടിഞ്ഞ് റോഡ് അപകടവസ്ഥയില്‍ ആയതിനാലാണ് തീരുമാനം.
മാനന്തവാടിയില്‍ നിന്നും വാളാട്, പേരിയ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ചാത്തന്‍ കുഴി ജങ്ഷനില്‍ നിന്നും തിരിഞ്ഞ് കാട്ടിമൂല കവല വഴിയും പേരിയ യില്‍ നിന്നും ജോസ് – ജംഗ്ഷന്‍,കുളത്താട മാനന്തവാടി ഭാഗത്തേക്കുള്ള, വാഹനങ്ങള്‍,വാളാട് ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് കാട്ടിമൂല കവലയില്‍ എത്തി വലതു തിരിഞ്ഞും പോകേണ്ടതാണ്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!
https://chat.whatsapp.com/EbmR0YZAAYCCcthOZ5xzCp
Comments (0)