Posted By Surya Staff Editor Posted On

അഭിജിത്തിന്റെ താളം ലോകം അറിയട്ടെ..!!തബല സമ്മാനിച്ച് ടി സിദ്ദീഖ് എംഎൽഎ

കൽപറ്റ: കാട്ടിക്കുളം ഗവ എച്ച് എസിലെഅധ്യാപികയുടെ പാട്ടിനു  ക്ലാസ് മുറിയിലെ ഡസ്കിൽ താളമിട്ട് സമൂഹമാധ്യമങ്ങളിൽ വൈറലായ  അഭിജിത്തിന് ടി. സിദ്ദീഖ് എംഎൽഎയുടെ വക തബല സമ്മാനം. നിയോജക മണ്ഡലത്തിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങിലാണ് അഭിജിത്ത് സമ്മാനം ഏറ്റുവാങ്ങിയത്. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ നിയോജകമണ്ഡലത്തിലെ വിദ്യാർഥികളെയും സ്കൂളുകളെയും ചടങ്ങിൽ ആദരിച്ചു. 

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!

https://chat.whatsapp.com/EbmR0YZAAYCCcthOZ5xzCp

സമഗ്രവിദ്യാഭ്യാസ പുരോഗതിക്കായി മണ്ഡലത്തിൽ ടി. സിദ്ദീഖ് എംഎൽഎ നടപ്പിലാക്കുന്ന സ്പാർക്ക് പദ്ധതിയുടെ ഭാഗമായാണ് ചടങ്ങ് നടത്തിയത്. മജിഷ്യൻ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു.

Comments (0)

Leave a Reply