
പളളിയുടെ ഗ്രോട്ടോ തകര്‍ത്ത സാമൂഹ്യ വിരുദ്ധരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് കോണ്‍ഗ്രസ്
മാനന്തവാടി: മാനന്തവാടി പിലാക്കാവ് പള്ളിയുടെ ഗ്രോട്ടോ തകര്‍ത്ത സാമൂഹ്യവിരുദ്ധരെ ഉടന്‍ കണ്ടെത്തി ശിക്ഷ ഉറപ്പാക്കണമെന്ന് പിലാക്കാവ് കോണ്‍ഗ്രസ് കമ്മറ്റി. പ്രദേശത്തെ ശാന്തമായ അന്തരീക്ഷവും, മതസൗഹാര്‍ദ്ധവും തകര്‍ക്കാന്‍ ലക്ഷ്യമിട്ടറങ്ങിയവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നാണ് ആവശ്യം.
അതേസമയം മുമ്പും ഗ്രോട്ടോ തകര്‍ക്കപ്പെട്ടപ്പോള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ക്ക് തക്കതായ ശിക്ഷ നല്‍കാത്തതിന്റെ പരിണിത ഫലമാണ് മേല്‍ സംഭവം വീണ്ടും ആവര്‍ത്തിക്കപ്പെട്ടതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!
https://chat.whatsapp.com/EbmR0YZAAYCCcthOZ5xzCp
Comments (0)