
വാഴയുടെ ഇലകരിച്ചിൽ രോഗം വ്യാപകം : കർഷകർ പ്രതിസന്ധിയിൽ
പനമരം: വാഴയ്ക്ക് ഇലകരിച്ചിൽ രോഗം വ്യാപകമാകുന്നു. ഇത് വയനാട്ടിലെ വാഴ കർഷകരെ വലിയ തോതിലാണ് പ്രതിസന്ധിയിലാക്കുന്നത്. മഴക്കാലം ആരംഭിച്ചതോടെയാണ് നേന്ത്രൻ, പൂവൻ അടക്കമുള്ള വാഴകളിൽ ഇലകരിച്ചിൽ, പട്ടചീയൽ രോഗങ്ങൾ പടർന്നുപിടിക്കുന്നത്. കുലയ്ക്കാറായതും കുലച്ചതുമായ വാഴകൾ രോഗം ബാധിച്ച് നശിക്കുകയാണ്. വാഴ കുലയ്ക്കാൻ തുടങ്ങുന്നതിനു മുൻപേ ഇല കരിഞ്ഞു തുടങ്ങുന്നതാണു ലക്ഷണം. കുലച്ചു തുടങ്ങുമ്പോൾ കുലയുടെ ചുവട്ടിലെ ഇലയൊഴികെ എല്ലാം കരിഞ്ഞു വീഴും. പുഷ്ടിയില്ലാത്ത വാഴക്കുലയാകും പലപ്പോഴും ലഭിക്കുക. ഇതു വിൽക്കാൻ കഴിയാതെ വരുന്നത് കർഷകനെ ദുരിതത്തിലാകും.
ഫംഗസ്, കുമിൾ എന്നിവയും മണാവണ്ടുമാണ് ഇലകരിച്ചിൽ രോഗത്തിനു കാരണമെന്നു പറയുന്നു. കുമിൾ രോഗമാണെങ്കിൽ രോഗം ബാധിച്ചു നശിച്ച ഇലകൾ നശിപ്പിക്കുകയും മഴത്തോർച്ചയുള്ള സമയത്ത് കുമിൾനാശിനി തളിക്കുകയും ചെയ്താൽ ഒരുപരിധി വരെ ഇലകരിച്ചിൽ രോഗം നിയന്ത്രിക്കാൻ കഴിയും. മണാവണ്ടിനെ തുരത്താൻ കീടനാശിനി പ്രയോഗം വേണ്ടിവരുമെന്നും കൃഷിവകുപ്പ് അധികൃതർ പറയുന്നു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!
https://chat.whatsapp.com/EbmR0YZAAYCCcthOZ5xzCp
Comments (0)