
തൊഴിലുറപ്പ് കൂലി നിഷേധിച്ചു; തൊഴിലാളികള്‍ പ്രതിഷേധത്തിൽ
എടവക: വയനാട് ജില്ലയിലെ എടവക പഞ്ചായത്തിൽ പത്തൊമ്പതാം വാര്‍ഡിലെ കോളനിയില്‍ തൊഴിലുറപ്പില്‍ ജോലി ചെയ്തു കൊണ്ടിരുന്ന കുടുംബാംഗങ്ങളടക്കമുള്ള ആദിവാസികളുടെ കൂലി നിഷേധിച്ചതായി ആരോപണം.
മരണം സംഭവിച്ചതിനെ തുടര്‍ന്ന് മരണവീട്ടില്‍ പോയ തൊഴിലുറപ്പില്‍ ജോലി ചെയ്തു കൊണ്ടിരുന്ന കുടുംബാംഗങ്ങളടക്കമുള്ള ആദിവാസികളുടെ കൂലിയാണ് നിഷേധിച്ചത്. ഈ പ്രവൃത്തി വിവേചനവും മനുഷ്യാവകാശ ലംഘനവുമാണെന്നും, ഇതിന്കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കും, ബന്ധപ്പെട്ടവര്‍ക്കുമെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു തൊഴിലാളികള്‍ പ്രതിഷേധവുമായി പഞ്ചായത്ത് പ്രസിഡണ്ടിനെ കണ്ടു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!
https://chat.whatsapp.com/EbmR0YZAAYCCcthOZ5xzCp
Comments (0)