
പുൽപ്പള്ളി പഞ്ചായത്തിലേക്ക് ബഹുജന മാർച്ച് നടത്താനൊരുങ്ങി സി പി ഐ എം
പുല്‍പ്പള്ളി: പുല്‍പ്പള്ളി പഞ്ചായത്തിലേക്ക് സിപിഐഎം ബഹുജന മാര്‍ച്ച് നടത്തും.
പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പില്‍ പങ്കാളിയെന്നാരോപണമുയര്‍ന്ന പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കുമാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. ജൂലൈ 13 വ്യാഴാഴ്ച്ച രാവിലെ പഞ്ചായത്തിലേക്ക് ബഹുജന മാര്‍ച്ച് നടത്തിയാണ് പ്രതിഷേധിക്കുന്നത്.
ഈ കേസിൽ മുഖ്യ സൂത്രധാരനായ സജീവന്‍ കൊല്ലപ്പിള്ളി പോലീസിന് നല്‍കിയ മൊഴിയില്‍ പഞ്ചായത്ത് പ്രസിഡന്റ് ദിലിപിന് 8 ലക്ഷവും കെപിസിസി എക്‌സിക്യൂട്ടീവ് അംഗം കെ.എല്‍ പൗലോസിന് 15 ലക്ഷത്തോളം രൂപയും വിവിധ ഘട്ടങ്ങളിലായി നല്‍കിയിട്ടുണ്ട് എന്ന് വ്യക്തമാക്കുന്നുണ്ട്. സേവാധള്‍ ജില്ലാ വൈസ് ചെയര്‍മാനും കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി അംഗവുമായ സജീവനാണ് ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ക്കതിരെ തെളിവ് സഹിതം ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് നടപടി അനിവാര്യമാണെന്ന് ആവശ്യപ്പെട്ട് സിപിഐഎം രംഗത്തെത്തിയിരിക്കുന്നത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!
https://chat.whatsapp.com/EbmR0YZAAYCCcthOZ5xzCp
Comments (0)