
തെക്കൻ കാശിയുടെ മുഖം മാറുന്നു: 3.8 കോടി രൂപയുടെ നവീകരണ പദ്ധതി ഉദ്ഘാടനം ഇന്ന്
മാനന്തവാടി: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ നവീകരണ പദ്ധതിയുടെ ഉദ്ഘാടനം ഓൺലൈനായി ഇന്ന് 2 ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. ഒ.ആർ.കേളു എം.എൽ.എ അധ്യക്ഷത വഹിക്കും. 3. 8 കോടി രൂപ ചെലവിൽ പൂർത്തീകരിച്ച പദ്ധതിയാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്.
തിരുനെല്ലിയിൽ ബലിതർപ്പണത്തിന് എത്തുന്ന ഭക്തർക്ക് വിശ്രമിക്കാനായി ആധുനിക സൗകര്യങ്ങളോട്കൂടിയ വിശ്രമ കേന്ദ്രം, പാപനാശിനി ബലിക്കടവ്, പാപനാശിനിയിലേക്കുള്ള പാത, വസ്ത്രം മാറുന്നതിനുള്ള മുറി, ശുചിമുറി ബ്ലോക്ക്, റിഫ്രഷ്മെന്റ് റൂം, പാപനാശിനി വരെ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കൽ എന്നീ പ്രവൃത്തികളുടെ നിർമാണമാണ് ഇപ്പോൾ പൂർത്തിയായത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!
https://chat.whatsapp.com/EbmR0YZAAYCCcthOZ5xzCp
Comments (0)