Posted By Surya Staff Editor Posted On

കർക്കിടകവാവ്: തിരുനെല്ലിയാത്ര ഒരുക്കി കെ എസ് ആർ ടി സി

കർക്കിടകവാവ് ദിനത്തിൽ തിരുനെല്ലിയാത്ര ഒരുക്കി കെ എസ് ആർ ടി സി. വിശ്വാസികൾക്ക് ബലിതർപ്പണം നടത്താനുള്ള സൗകര്യത്തിനായാണ് കെ എസ് ആർ ടി സി ബജറ്റ്‌ ടൂറിസം സെൽ പ്രത്യേക യാത്ര ഏർപ്പെടുത്തുന്നത്. ജൂലൈ 16 ന് രാത്രി പത്ത് മണിയ്ക്ക് കോഴിക്കോട് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ നിന്ന് യാത്ര പുറപ്പെട്ട് 17 ന് ബലിതർപ്പണം നടത്തി വൈകുന്നേരത്തോടെ തിരിച്ചെത്തും വിധമാണ് യാത്ര ഒരുക്കിയിരിക്കുന്നത്. വ്യക്തികൾക്ക് മാത്രമായോ കുടുംബമായോ യാത്രയിൽ പങ്കുചേരാം. കൂടുതൽ വിവരങ്ങൾക്ക് : 9846100728.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!

https://chat.whatsapp.com/EbmR0YZAAYCCcthOZ5xzCp

Comments (0)

Leave a Reply