Posted By Surya Staff Editor Posted On

വയനാട് ജില്ലയിലേക്ക് താഴെപ്പറയുന്ന തസ്തികകളിൽ ജോലി ഒഴിവ്: താല്പര്യമുള്ളവർ ഉടൻ അപേക്ഷിക്കുക


കൽപറ്റ, ജീവനി പദ്ധതിയുടെ ഭാഗമായി കൽപറ്റ എൻഎംഎസ്എം ഗവ. കോളജിൽ മെന്റൽ അവെയർനെസ് പ്രോഗ്രാമിന്റെ ഭാഗമായി സൈക്കോളജി അപ്രന്റിസിനെ നിയമിക്കുന്നതിന് കൂടിക്കാഴ്ച 20നു രാവിലെ 11ന് കോളജിൽ. എൻഎംഎസ്എം ഗവ. കോളജ് ഹോം സ്റ്റേഷനായും ബത്തേരി സെന്റ് മേരീസ് കോളജ്, മുട്ടിൽ ഡബ്ല്യുഎംഒ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ അധിക ചുമതലയോടും കൂടിയാണു നിയമനം. 04936 204569.

മാനന്തവാടി ഗവ. കോളജിൽ ജീവനി പദ്ധതിയുടെ ഭാഗമായി സൈക്കോളജി അപ്രന്റിസിനെ നിയമിക്കുന്നതിന് കൂടിക്കാഴ്ച 18ന് രാവിലെ 11 ന്. 04935 24035.

മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിൽ നടപ്പാക്കുന്ന ‘കനിവ്’ സഞ്ചരിക്കുന്ന ആതുരാലയം പദ്ധതിയിലേക്ക് പേരിയ സിഎച്ച്സിയിൽ ഡോക്ടർ, പൊരുന്നന്നൂർ, നല്ലൂർനാട് സിഎച്ച്സികളിലേക്ക് സായാഹ്ന ഒപി ഡോക്ടർ താൽക്കാലിക നിയമനങ്ങൾക്ക് കൂടിക്കാഴ്ച 20നു രാവിലെ 11ന്. 04935 296100.

മുള്ളൻകൊല്ലി  സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി വിഭാഗത്തിൽ ഒഴിവുള്ള ഹിന്ദി അധ്യാപക തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 15ന് 10ന് സ്കൂളിൽ നടക്കും.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!

https://chat.whatsapp.com/EbmR0YZAAYCCcthOZ5xzCp


Comments (0)

Leave a Reply