
കെപിസിസി സാംസ്‌ക്കാര സാഹിതി: മേപ്പാടി മണ്ഡലം കമ്മിറ്റി രൂപീകരിച്ചു
മേപ്പാടി: കെപിസിസി സാംസ്‌ക്കാര സാഹിതിയുടെ മേപ്പാടി മണ്ഡലം കമ്മിറ്റി രൂപീകരണം നടന്നു. ഐഎന്‍ടിയുസി ഓഫീസില്‍ വെച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. മേപ്പാടി പഞ്ചായത്തിലെ കലാ സാംസ്‌കാരിക രംഗത്തുള്ളവരുടെ കൂട്ടായ്മയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കല്‍പ്പറ്റ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബി. സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. കലാ സാംസ്‌കാരിക മേഖലയോടുള്ള സര്‍ക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!
https://chat.whatsapp.com/EbmR0YZAAYCCcthOZ5xzCp
Comments (0)