
അവശ്യസാധനങ്ങൾക്ക് പൊള്ളുന്ന വില: പൊതുജനം പ്രതിസന്ധിയിൽ
കൽപറ്റ : പച്ചക്കറി, കോഴിയിറച്ചി, ബീഫ്, മീൻ തുടങ്ങിയ അവശ്യസാധനങ്ങൾക്ക് വില വലിയ രീതിയിൽ വർദ്ധിച്ചു. 20 മുതൽ 50 രൂപയുടെ വരെ ഇടയിൽ നിന്നിരുന്ന പച്ചക്കറികളിൽ പലതിന്റെയും വില സെഞ്ചുറിയും കടന്നു കുതിക്കുകയാണ്.
തക്കാളിയും ചെറിയ ഉള്ളിയുമാണ് ആഴ്ചകളായി 100നു മുകളിലെത്തി നിൽക്കുന്നത്. ഒരു കിലോ തക്കാളിയുടെ വില പലയിടത്തും 120 വരെയെത്തി. ചെറിയ ഉള്ളിയുടെ വിലയും 100നു മുകളിലാണ്. വെണ്ട, വഴുതനങ്ങ, കാരറ്റ്, ബീൻസ്, പച്ചമുളക് എന്നിവയ്ക്കും മുൻപുണ്ടായിരുന്നതിനെക്കാൾ ഇരട്ടി വിലയായി. പച്ചമുളകിന് 65 മുതൽ 80 വരെ നൽകണം. 60 മുതൽ 80 രൂപ വരെയാണ് കാരറ്റ് വില.
ഈ സാധനങ്ങൾക്ക് വില വർദ്ധിച്ചതോടെ വലിയ പ്രതിസന്ധിയിലാണ് പൊതുജനം. ഒരു സാധാരണ കുടുംബത്തിന് അടുക്കള പുകയണമെങ്കിൽ വലിയ വില കൊടുക്കേണ്ടിവരുന്ന അവസ്ഥയാണ് നിലവിലുള്ളത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!
https://chat.whatsapp.com/EbmR0YZAAYCCcthOZ5xzCp
Comments (0)