Posted By Ranjima KR Posted On

ഈ ഓണം ഇത്ര വിലകുറവോടെ മറ്റെവിടെ ആഘോഷിക്കാനാണ്: ഓണചന്ത തുറന്നു

കല്‍പ്പറ്റ: കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ആരംഭിക്കുന്ന കര്‍ഷക ചന്തയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 10 ന് നടന്നു. കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡില്‍ വെച്ചായിരുന്നു പരിപാടി.

ഓണാഘോഷത്തിന് പച്ചക്കറി ന്യായവിലക്ക് ലഭ്യമാക്കുന്നതിന് 39 ഓണ ചന്തകളാണ് തുറന്നത്. വകുപ്പ് നേരിട്ട് ഓരോ പഞ്ചായത്തിലും ഓരോ ചന്തകളും വി.എഫ്.പി.സി.കെ യുടെ നേതൃത്വത്തില്‍ 5 ഹോര്‍ട്ടികോര്‍പ്പിന്റെ നേതൃത്വത്തില്‍ 8 ചന്തകളും നടത്തും. പൊതു വിപണിയിലെ സംഭരണ വിലയേക്കാള്‍ 10 ശതമാനം അധികം നല്‍കി കര്‍ഷകരില്‍നിന്നും പച്ചക്കറികള്‍ സംഭരിച്ച് വിപണിയിലെ വില്‍പ്പന വിലയുടെ 30 ശതമാനം വിലക്കുറവിലാണ് ഓണ ചന്തകളില്‍ പച്ചക്കറി വില്‍പ്പന നടത്തുന്നത്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!

https://chat.whatsapp.com/EbmR0YZAAYCCcthOZ5xzCp

Comments (0)

Leave a Reply