Posted By Ranjima KR Posted On

വയനാട്ടിൽ അതിർത്തികടന്ന് അധിമാരക മയക്കുമരുന്നുകൾ എത്തുന്നു: പരിശോധന കർശനം ആക്കാൻ തീരുമാനം

മുത്തങ്ങ: രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ലയാണ് വയനാട്. തമിഴ്നാട് കർണാടക സംസ്ഥാന അതിർത്തികളിൽ പോലീസ് നിരീക്ഷണം ശക്തമാക്കുമെന്ന് ജില്ലാ പോലീസ് മേധാവി പദം സിങ് ഐ.പി.എസ് അറിയിച്ചിരിക്കുകയാണ്.അതിർത്തി കടന്നെത്തുന്ന അതിമാരക മയക്കുമരുന്നുകളുടെ വില്‍പനയും ഉപയോഗവും കൂടി വരുന്ന സാഹചര്യത്തില്‍ അവക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുത്തങ്ങ തകരപ്പാടിയിൽ ആർ.ടി.ഓ ഓഫീസിന് സമീപം സ്ഥാപിച്ച പോലീസ് എയ്ഡ് പോസ്റ്റിന്‍റെയും, നിരീക്ഷണ ക്യാമറകളുടെയും ഉദ്ഘാടന കര്‍മ്മം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!

https://chat.whatsapp.com/EbmR0YZAAYCCcthOZ5xzCp

Comments (0)

Leave a Reply