Posted By Ranjima KR Posted On

വയനാട് ജില്ല: ഇന്നത്തെ അറിയിപ്പുകൾ

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ വിവരങ്ങള്‍ കൈമാറുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി ഓഗസ്റ്റ് 28 രാവിലെ 9 ന് കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ പിഎഫ് നിയര്‍ യു ജില്ലാ ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും നടക്കും. പി.എഫ്. അംഗങ്ങള്‍, തൊഴിലുടമകള്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ക്ക് httsp://epfokkdnan.wixsite.com/epokkdnan ലോ സ്‌പോട്ട് രജിസ്‌ട്രേഷന്‍ വഴിയോ രജിസ്റ്റര്‍ ചെയ്ത് ബോധവത്കരണ ക്യാമ്പില്‍ പങ്കെടുക്കാം.

സെപ്തംബര്‍ മാസത്തെ മാനന്തവാടി താലൂക്ക് വികസന സമിതി യോഗം സെപ്തംബര്‍ 2 ന് രാവിലെ 10.30 ന് മാനന്തവാടി താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, റെസിഡന്‍സ് അസോസിയേഷന്‍ എന്നിവരുടെ യോഗം ഇന്ന് (ശനി) രാവിലെ 11.00 ന് കല്‍പറ്റ നഗരസഭ ഹാളില്‍ ചേരും. യോഗത്തില്‍ ബന്ധപ്പെട്ടവര്‍ പങ്കെടുക്കണമെന്ന് കല്‍പ്പറ്റ നഗരസഭ സെക്രട്ടറി അറിയിച്ചു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!

https://chat.whatsapp.com/EbmR0YZAAYCCcthOZ5xzCp

Comments (0)

Leave a Reply