Posted By Ranjima KR Posted On

അവധിദിനങ്ങളിലെ ക്രമക്കേട് തടയാൻ‌ റവന്യു സ്‌ക്വാഡ് 


കൽപറ്റ: വയനാട് ജില്ലയിൽ പൊതുഅവധി ദിവസങ്ങളിൽ  അനധികൃത ഖനനം, മണൽ കടത്ത് തുടങ്ങിയ ഭൂമി സംബന്ധമായ നിയമവിരുദ്ധ പ്രവർത്തനങ്ങൾ പരിശോധിക്കുന്നതിനും നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നതിനുമായി 3 താലൂക്കുകളിലും പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു. അനധികൃതമായി നടക്കുന്ന ഇത്തരം പ്രവൃത്തികൾ ശ്രദ്ധയിൽപെട്ടാൽ പൊതു ജനങ്ങൾക്കും അറിയിക്കാം.

ഈ നമ്പറിൽ വിളിച്ചാണ് നിങ്ങൾ പരാതികൾ അറിയിക്കേണ്ടത്.

ബത്തേരി താലൂക്ക്: 04936 220296, വൈത്തിരി: 04936 256100,
മാനന്തവാടി: 04935 240 231

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!

https://chat.whatsapp.com/EbmR0YZAAYCCcthOZ5xzCp

Comments (0)

Leave a Reply