Posted By Ranjima KR Posted On

ഹോട്ടലിന് തീപിടിച്ച് മൂന്നുപേർ മരിച്ചു

മുംബൈയിലെ ഹോട്ടൽ ഗാലക്സിയിൽ തീപിടിത്തം. മുംബൈയിലെ സാന്താക്രൂസ് ഏരിയയിൽ സ്ഥിതി ചെയ്യുന്ന ഹോട്ടലിന്റെ രണ്ടാം നിലയിൽ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തീപിടിത്തമുണ്ടായത്. സംഭവത്തിൽ മൂന്ന് പേർ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തീ നിയന്ത്രണ വിധേയമാക്കി. നാല് ഫയർ എഞ്ചിനുകളും നിരവധി വാട്ടർ ടാങ്കറുകളും എത്തിയാണ് തീയണച്ചത്‌. അതേസമയം തീപിടുത്തത്തിന്റെ കാരണം ഇപ്പോഴും അറിവായിട്ടില്ല.ഹോട്ടലിൽ നിന്ന് എട്ട് പേരെ രക്ഷപ്പെടുത്തി കൂപ്പർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  കെട്ടിടത്തിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.


Comments (0)

Leave a Reply