Posted By Ranjima KR Posted On

വിധവകൾക്ക് തൊഴിൽസഹായം, വിവാഹ സഹായം, എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പ് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 55 വയസ്സിന് താഴെ പ്രായമുള്ള വിധവകൾക്ക് സ്വയം തൊഴിൽ ചെയ്ത് വരുമാന മാർഗം  കണ്ടെത്തുന്നതിന്  ഒറ്റത്തവണ സഹായമായി 30,000 രൂപ അനുവദിക്കുന്ന സഹായഹസ്തം പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. www.schemes.wcd.kerala.gov.in എന്ന വെബ് സൈറ്റിൽ ഡിസംബർ 15നു മുൻപ് അപേക്ഷ നൽകണം. വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയായിരിക്കണം.  04936 296362. 

വനിതാ ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന മംഗല്യം പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. വിധവകൾ, നിയമപരമായി വിവാഹ മോചനം നേടിയവർ എന്നിവരുടെ പുനർ വിവാഹത്തിന്  25,000 രൂപ ധനസഹായം അനുവദിക്കുന്നതാണ് പദ്ധതി. www.schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷ നൽകണം. 04936 296362.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!

https://chat.whatsapp.com/EbmR0YZAAYCCcthOZ5xzCp

Comments (0)

Leave a Reply