Posted By Ranjima KR Posted On

നന്മയുടെ മുഖമായി കമ്പളക്കാടിലെ ഓട്ടോ ഡ്രൈവർ: കളഞ്ഞു കിട്ടിയ സ്വർണം ഉടമയ്ക്ക് തിരികെ ഏൽപ്പിച്ചു

വയനാട് കമ്പളക്കാട് ഓട്ടോയിൽ വീണുകിട്ടിയ സ്വർണം യഥാർഥ ഉടമയെ കണ്ടെത്തി നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി.  പറളിക്കുന്ന് കാരാട്ടുചാലിൽ ഷമീറാണ്  സത്യസന്ധത പുലർത്തി നേരിന്റെ മാതൃകയായത്.നഷ്ടപ്പെട്ട സ്വർണം തിരികെ ലഭിച്ചതോടെ ഷമീറിന് ഓണസമ്മാനം നൽകിയാണു ഉടമ മടങ്ങിയത്.

കഴിഞ്ഞ ദിവസം ചേക്കുമുക്കിൽ നിന്നും കമ്പളക്കാടിനു യാത്ര ചെയ്യുന്നതിനിടെയാണ് അൻഞ്ചുന തെസ്മി എന്ന യുവതിയുടെ ഒരു പവനോളം തൂക്കം വരുന്ന സ്വർണാഭരണം ഓട്ടോയിൽ വീണത്. ഓട്ടോ വൃത്തിയാക്കുന്നതിനിടെയാണ് സീറ്റിനടിയിൽ സ്വർണാഭരണം വീണു കിടക്കുന്നതായി കണ്ടത്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!

https://chat.whatsapp.com/EbmR0YZAAYCCcthOZ5xzCp


രാവിലെ മുതൽ ഒട്ടേറെ ഓട്ടം പോയതിനാൽ ഉടമസ്ഥരെ തിരിച്ചറിയാൻ കഴിഞ്ഞില്ല. തുടർന്ന് സോഷ്യൽ മീഡിയ വഴി പ്രചാരണം നടത്തി ഉടമയെ കണ്ടെത്തി സ്വർണം കൈമാറുകയായിരുന്നു.

Comments (0)

Leave a Reply