
ഇന്ന് പുറത്തിറങ്ങിയ പുതിയ തൊഴിൽ അറിയിപ്പുകൾ
പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ പാർട്ട് ടൈം സ്വീപ്പറുടെ ഒരു താത്കാലിക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എട്ടാം ക്ലാസ് വിദ്യാഭ്യാസമാണ് യോഗ്യത. താത്പര്യമുള്ളവർ സെപ്റ്റംബർ 4ന് രാവിലെ 10ന് കോളേജിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ അസൽ രേഖകളുമായി നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 04862 232 246 / 297 617, 8547005084.
മലപ്പുറം ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി താത്കാലികാടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസര്‍മാരെ നിയമിക്കുന്നു. എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്ട്രേഷന്‍ എന്നിവയാണ് യോഗ്യത. സൈക്യാട്രിയില്‍ എം.ഡി/ഡി.പി.എം/ഡി.എന്‍.ബി ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. സെപ്റ്റംബര്‍ അഞ്ച് രാവിലെ 10.30 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) വെച്ച് കൂടിക്കാഴ്ച നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0483 2736241
പയ്യന്നൂർ റസിഡൻഷ്യൽ വനിതാ പോളിടെക്‌നിക് കോളേജിൽ മാത്ത്മാറ്റിക്‌സ് വിഭാഗം ലക്ചറർ തസ്തികയിലേക്ക് ഗസ്റ്റ് ഫാക്കൽറ്റിയെ നിയമിക്കുന്നു. 55 ശതമാനം മാർക്കിൽ കുറയാത്ത മാത്ത്മാറ്റിക്സ് ബിരുദാന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർഥികൾ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസ്സലും പകർപ്പും സഹിതം സെപ്റ്റംബർ അഞ്ചിന് രാവിലെ 10.30ന് കോളേജ് ഓഫീസിൽ നടക്കുന്ന എഴുത്ത് പരീക്ഷയിലും തുടർന്ന് നടക്കുന്ന കൂടിക്കാഴ്ചയിലും പങ്കെടുക്കണം. ഫോൺ: 9497763400.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!
https://chat.whatsapp.com/EbmR0YZAAYCCcthOZ5xzCp
Comments (0)