Posted By Ranjima KR Posted On

ഇന്നു മുതൽ  മൈസൂരുവിൽ നിന്നു കൽപറ്റയിലേക്ക് കർണാടക ആർടിസി  സ്പെഷൽ സർവീസുകൾ നടത്തും

ഇന്നു മുതൽ സെപ്റ്റംബർ 6 വരെ മൈസൂരുവിൽ നിന്നു കൽപറ്റയിലേക്ക് കർണാടക ആർടിസി 2 സ്പെഷൽ സർവീസുകൾ നടത്തും.

ഇതേ റൂട്ടിൽ ഒരു ബസ് സർവീസ് നിലവിലുണ്ട്. ഇതിനു പുറമേയാണ് അധിക 2 ബസ് സർവീസുകൾ കൂടി ആരംഭിക്കുന്നത്. ദിവസവും രാവിലെ 10നും ഉച്ചയ്ക്കു 12നും മൈസൂരുവിൽ നിന്നു കൽപറ്റ വരെയും തിരികെ കൽപറ്റയിൽ നിന്നു മൈസൂരു വരെ ഉച്ച കഴിഞ്ഞ് 2നും വൈകിട്ടു 4നുമാണ് സർവീസുകൾ.രാഹുൽ ഗാന്ധി എംപിയുടെ ഇടപെടലിനെ തുടർന്നു കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി ഇതു സംബന്ധിച്ച ഉത്തരവിറക്കി. 

ഉത്സവ സീസണുകളിലുള്ള യാത്രാ പ്രശ്നം പരിഹരിക്കാൻ വയനാട് ലോക്സഭാ മണ്ഡലത്തിലെ വിവിധ സംഘടനകളും വ്യക്തികളും നിവേദനങ്ങൾ നൽകിയതിന്റെ അടിസ്ഥാനത്തിലാണ് രാഹുൽ ഗാന്ധി എംപി കർണാടക സർക്കാരിനോട്‌ വിഷയത്തിൽ ഇടപെടാൻ ആവശ്യപ്പെട്ടത്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!

https://chat.whatsapp.com/EbmR0YZAAYCCcthOZ5xzCp

Comments (0)

Leave a Reply