
ബത്തേരി എറളോട്ടുകുന്നിൽ മൂരിക്കിടാവിനെ കടുവ കൊന്നു
ബത്തേരി എറളോട്ടുകുന്നിൽ മൂരിക്കിടാവിനെ കടുവ കൊന്നു. എറളോട്ടുകുന്ന് ചൂരിമനയ്ക്കൽ ബിനുവിന്റെ മൂരിക്കിടാവാണ് ചത്തത്. ഇന്നലെ പുലർച്ചെ നാലരയോടെയാണ് കടുവ വീട്ടുമുറ്റത്തെ തൊഴുത്തിലെത്തി ഇരപിടിക്കാൻ ശ്രമം നടത്തിയത്. മൂരിക്കിടാവിന്റെ കരച്ചിൽ കേട്ട് വീട്ടുകാർ ബഹളം വച്ചതോടെ കടുവ ഇരുളിൽ മറഞ്ഞു. തുടർന്ന് സ്ഥലത്തെത്തിയ ഡപ്യുട്ടി റേഞ്ചറുടെ നേതൃത്വത്തിലുള്ള വനപാലക സംഘം മൂരിക്കിടാവിനെ രാത്രി തന്നെ തൊഴുത്തിൽ നിന്നു മാറ്റി.
വിവരമറിഞ്ഞെത്തിയ നാട്ടുകാർ മൂരിക്കിടാവിനെ മാറ്റിയതിൽ പ്രതിഷേധമറിയിച്ചു.പ്രതിഷേധത്തിനിടെ പിന്നീട് സമീപത്തെ കൃഷിയിടത്തിൽ തന്നെ മൂരിക്കിടാവിനെ കണ്ടെത്തി. തുടർന്ന് മുത്തങ്ങ, കുറിച്യാട് റേഞ്ച് ഓഫിസർമാർ സ്ഥലത്തെത്തി നാട്ടുകാരും ജനപ്രതിനിധികളുമായി ചർച്ച നടത്തി പ്രശ്നം പരിഹരിച്ചു. വെറ്ററിനറി ഡോക്ടറെത്തി പോസ്റ്റുമോർട്ടം നടത്തി. നഷ്ടപരിഹാരത്തിന് ശുപാർശ ചെയ്തു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!
https://chat.whatsapp.com/EbmR0YZAAYCCcthOZ5xzCp
Comments (0)