Posted By Ranjima KR Posted On

തരുവണയിൽ വയോധികന്റെ മരണം: മരം മുറിക്കുന്ന മെഷീൻ കൊണ്ട് കഴുത്തറുത്ത നിലയിൽ

തരുവണ: വയനാട് ജില്ലയിലെ തരുവണ കരിങ്ങാരിയില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. പീച്ചങ്കോട് കണ്ടോത്ത് അമ്പലത്തിനടുത്ത് താമസിക്കുന്ന കാട്ടൂര്‍മാക്കില്‍ അനിരുദ്ധന്‍ ആണ് മരിച്ചത്. കുഞ്ഞേട്ടൻ എന്ന് വിളിപ്പേരുള്ള ഇദ്ദേഹത്തിന് 70 വയസ്സായിരുന്നു.ഇദ്ദേഹം ആത്മഹത്യ ചെയ്തതായാണ് നിഗമനം. മുന്‍പും ഇത്തരത്തിലുള്ള സൂചനകളുണ്ടായിരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.

മരംമുറിക്കുന്ന മെഷീന്‍ കൊണ്ട് കഴുത്തില്‍ മുറിവേറ്റ നിലയിലാണ് മൃതദേഹമുള്ളത്. മരംവെട്ട് തൊഴിലാളിയായ അനിരുദ്ധന്‍ ഇന്നലെ മരംവെട്ട് മെഷീനുമായി വീട്ടില്‍ നിന്നും പോയതിന് ശേഷം വൈകീട്ടും കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Comments (0)

Leave a Reply