
മൂവായിരത്തോളം കോഴിക്കുഞ്ഞുങ്ങളുള്ള കോഴിഫാമിന് തീപിടിച്ചു
പനമരം: വയനാട് ജില്ലയിലെ പനമരത്ത് മൂവായിരത്തോളം കോഴിക്കുഞ്ഞുങ്ങളുള്ള കോഴിഫാമിന് തീപിടിച്ചു. പഞ്ചായത്തിലെ കാപ്പുംകുന്ന് റഹിം മൻസിൽ സുഹറയുടെ ഉടമസ്ഥതയിലുള്ള കോഴിഫാമിനാണു തീ പിടിച്ചത്. തീ പിടിത്തത്തിൽ കോഴിഫാമിന്റെ ഷെഡും വയറിങ്ങും ഭാഗികമായി കത്തി നശിച്ചു. ഷെഡിന് തീ പടരുമ്പോൾ ഒരു ദിവസം പ്രായമായ മൂവായിരം കോഴിക്കുഞ്ഞുങ്ങൾ ഷെഡിൽ ഉണ്ടായിരുന്നു. നാട്ടുകാരുടെയും അഗ്നിരക്ഷാസേനയുടെയും അവസരോചിതമായ ഇടപെടലിൽ തീയണച്ചു മുഴുവൻ കോഴിക്കുഞ്ഞുങ്ങളെയും ജീവനോടെ രക്ഷപ്പെടുത്താനായി.
Comments (0)