
പൊതുമേഖലാ സ്ഥാപനങ്ങൾ വില്പനചരക്കാക്കി, മോദി ഭരണകൂടം രാജ്യത്തെ വില്‍ക്കുന്നു: പി.എം.എ സലാം
കല്‍പ്പറ്റ: നരേന്ദ്രമോദിയുടെ ഭരണകൂടം നമ്മുടെ ഇന്ത്യ മഹാരാജ്യത്തെ വിൽക്കുന്നു എന്ന് ആരോപിച്ച് മുസ്ലിം ലീഗ്. ഇന്ത്യയിലെ എണ്ണം പറഞ്ഞ പൊതുമേഖലാ സ്ഥാപനങ്ങള്‍
വിറ്റുതുലച്ചും അവശേഷിക്കുന്നവ കോര്‍പറേറ്റ് ഭീമന്മാര്‍ക്ക്
തീറെഴുതിക്കൊടുത്തും മോദി ഭരണകൂടം രാജ്യത്തെ വില്‍ക്കുകയാണെന്നാണ്
മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം
കുറ്റപ്പെടുത്തിയത്.
മുസ്ലിം ലീഗ് വയനാട് ജില്ലാ കമ്മിറ്റി കമ്പളക്കാട് കാപ്പിലോ
(വി.പി.എസ്) ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സ്‌നേഹാദരവും
ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്ത്
സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!
https://chat.whatsapp.com/EbmR0YZAAYCCcthOZ5xzCp
Comments (0)