
വേനൽ അതികാഠിന്യത്തിലേക്ക്: കണ്ണീരോടെ ജില്ലയിലെ നെൽ കർഷകർ
പുല്‍പ്പള്ളി: വയനാട് ജില്ലയിലെ നെൽക്കർഷകർ പ്രതിസന്ധിയിലായി. വേനൽ ശക്തമായതോടെയാണ് ശശിമല പാടത്ത് നെല്‍ക്കൃഷി പൂര്‍ത്തിയാകും മുന്‍പേ പലര്‍ക്കും നെല്‍കൃഷി നടത്താനാവാത്ത അവസ്ഥയയായത്.100 ഏക്കര്‍ വരുന്ന പാടത്ത് കഴിഞ്ഞയാഴ്ചയാണ് നടീല്‍ തുടങ്ങിയത്. കന്നാരംപുഴയില്‍ നിന്നു വെള്ളമടിച്ചാണ് പലരും നെല്ല് നട്ടത്. മുദ്ദളളി തോട്ടില്‍ തടയണ കെട്ടിയിരുന്നു തോടു വറ്റിയതോടെ ജലസേചനം നിലച്ചു.പാടത്തേക്ക് വെള്ളമെത്തിക്കാന്‍ നിര്‍മ്മിച്ച പദ്ധതിയുടെ മോട്ടര്‍ തകരാറിലായതോടെ കര്‍ഷകര്‍ ചെറിയ മോട്ടറുകളുപയോഗിച്ചാണ് പാടമൊരുക്കിയത്.
കൊടും വേനൽ ആണ് ഇപ്പോൾ നിലവിലുള്ളത്. ഈ സാഹചര്യത്തിൽ എത്ര വെള്ളം ഉണ്ടെങ്കിലും പാടം വരണ്ടുണങ്ങുകയാണ് ചെയ്യുന്നത്.
Comments (0)