
ബസ് കേരളയുടെ മീറ്റ് ബസ് നാളെ നടക്കും, സൗജന്യമായി ഏതൊരാൾക്കും പങ്കെടുക്കാം
കല്‍പ്പറ്റ: കേരളത്തിലെ ബസ് ആരാധകരുടെ കൂട്ടായ്മയായ ബസ് കേരളയുടെ മീറ്റ് ബസ് നാളെ നടക്കും.
ഈ വര്‍ഷത്തെ രണ്ടാമത്തെ കൂടിച്ചേരല്‍ ആണ് നാളെ വയനാട്ടിൽ നടക്കുന്നത്. ബസുകളെ സ്‌നേഹിക്കുന്ന ഏതൊരാള്‍ക്കും പ്രത്യേകം ക്ഷണമില്ലാതെ തന്നെ മീറ്റില്‍ ബസ് കേരളക്ക് ഒപ്പം ചേരാം. എന്‍ട്രി ഫ്രീ തുടങ്ങിയവയും ഉണ്ടായിരിക്കുന്നതല്ല.
രാവിലെ 10 മണിക്ക് മീറ്റ് ബസ് കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും പുറപ്പെടും. ബസ് 11:20 ന് സുല്‍ത്താന്‍ ബത്തേരി പഴയ സ്റ്റാന്റില്‍ എത്തി ചേരും. കല്‍പ്പറ്റയില്‍ എത്തി ചേരാന്‍ ബുദ്ധിമുട്ട് ഉളളവര്‍ക്ക് 11:45 ന് മുന്‍പ് ആയി സുല്‍ത്താന്‍ ബത്തേരി പഴയ ബസ് സ്റ്റാന്‍ഡിലേക്ക് എത്താവുന്നതാണ്. അവിടെ വച്ചു ഡിഡബ്ല്യുഎംഎസ് ബസ്സുടമ പരേതനായ ഷാജഹാന്‍ എംഎസ്എ യെ ടീം ബസ് കേരള അനുസ്മരിക്കും. ശേഷം 11:45 ന് മീറ്റ് അംഗങ്ങള്‍ക്കായി ബസ് കേരള ഒരുക്കിയിരിക്കുന്ന ജംഗിള്‍ സഫാരി യാത്ര നടക്കും. യാത്രയ്ക്കിടെ വിശ്രമിക്കുവാനും പരസപരം പരിചയപ്പെടുവാനുമുളള അവസരം കൂടി ഉണ്ടായിരിക്കും.
വൈകിട്ട് 3 മണിക്ക് സുല്‍ത്താന്‍ ബത്തേരിയില്‍ മടങ്ങി എത്തി ഏകദേശം 3:30 ന് പുതിയ സ്റ്റാന്‍ഡില്‍ മീറ്റ് അവസാനിക്കുന്നതാണെന്നും, മണ്‍സൂണ്‍ ബസ് സീസണ്‍ 2 ഫോട്ടോഗ്രഫി വിജയികള്‍ക്കുളള സമ്മാനവിതരണവും ഇതിനിടയില്‍ നടത്തുമെന്നും സംഘാടകര്‍ വ്യക്തമാക്കി.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!
https://chat.whatsapp.com/EbmR0YZAAYCCcthOZ5xzCp
Comments (0)