Posted By Ranjima KR Posted On

കേരളത്തിൽ മഴ കനക്കുമെന്ന് മുന്നറിയിപ്പ്

കേരളത്തിൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തിന്റെ മധ്യ, തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുന്നുണ്ട്. ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദം രൂപപ്പെടും.

ഈ സാധ്യത കണക്കിലെടുത്ത് ഇടുക്കി ജില്ലയിൽ ഇന്ന് യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിലും ഒറ്റപ്പെട്ട മഴയുണ്ടാകുമെന്നും തിങ്കളാഴ്ചയോടെ സംസ്ഥാനത്ത് മഴ കനക്കുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. 

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!

https://chat.whatsapp.com/EbmR0YZAAYCCcthOZ5xzCp


തിങ്കളാഴ്ച അ‍ഞ്ച് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽ‌കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട് നൽകിയിരിക്കുന്നത്. തെക്കൻ ജില്ലകളിലെ മഴയോര മേഖലയിലാകും കൂടുതൽ മഴ ലഭിക്കുക.


Comments (0)

Leave a Reply